കുരങ്ങുപനി ബാധിച്ച് വയനാട്ടില്‍ ഒരാള്‍ മരിച്ചു

സ്വന്തം ലേഖകന്‍

Apr 29, 2019 Mon 08:40 AM

വയനാട് : കുരങ്ങുപനി ബാധിച്ച്  വയനാട്ടില്‍ ഒരാള്‍ മരിച്ചു. തിരുനെല്ലി അപ്പപ്പാറ സ്വദേശിയാണ് മരിച്ചത്. .കര്‍ണാടകയില്‍ ജോലിക്ക് പോയപ്പോഴാണ് ഇയാള്‍ക്കു പനി പിടിപെട്ടതെന്നു ആരോഗ്യവകുപ്പ് അറിയിച്ചു.ജില്ലയില്‍ നേരത്തേയും കുരങ്ങുപനി മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതുവരെ ആറോളം പേര്‍ക്ക് പനി സ്ഥിരീകരിച്ചിട്ടുണ്ട്.

രോഗലക്ഷണങ്ങള്‍:

വിറയലോടെയുള്ള കടുത്തപനി, തലവേദന, ക്ഷീണം, തളര്‍ച്ച, പേശീവേദന, വയറുവേദന, വയറിളക്കം, ഛര്‍ദി എന്നിവയാണ് രോഗലക്ഷണങ്ങള്‍. രോഗലക്ഷണങ്ങള്‍ നീണ്ടുനിന്നാല്‍ മസ്തിഷ്‌ക ജ്വരത്തിന് സമാനമായ ലക്ഷണങ്ങള്‍ പ്രകടമാകാം. ഡെങ്കിപ്പനിപോലെ രക്തസ്രാവമുണ്ടാകാനുള്ള സാധ്യതയുമുണ്ട്. രോഗലക്ഷണമനുസരിച്ചാണ് ചികിത്സ. രക്തസമ്മര്‍ദം താഴുകയോ രക്തസ്രാവം ഉണ്ടാവുകയോ ചെയ്താല്‍ ഡ്രിപ്പ്, രക്തം എന്നിവ കയറ്റേണ്ടിവരും. കുരങ്ങുപനിക്കെതിരെയുള്ള പ്രതിരോധ കുത്തിവെപ്പ് നിലവിലുണ്ട്. ഇന്ത്യയില്‍ ഏകദേശം 500പേര്‍ക്ക് പ്രതിവര്‍ഷം ഈ പനി ബാധിക്കുന്നു. പനിബാധിച്ച 210 ശതമാനം പേര്‍ മരിക്കുന്നു. 


  • HASH TAGS
  • #kerala