പഠിപ്പിക്കാന്‍ അദ്ധ്യാപകരില്ല; ഇടുക്കി മെഡിക്കല്‍ കോളേജിന്റെ പ്രവേശന അനുമതി നിഷേധിച്ചു

സ്വന്തം ലേഖകന്‍

May 16, 2019 Thu 05:13 AM

തിരുവനന്തപുരം: ഇടുക്കി മെഡിക്കല്‍ കോളേജിന്റെ പ്രവേശന അനുമതി നിഷേധിച്ച് മെഡിക്കല്‍ കൗണ്‍സില്‍ ഉത്തരവ് പുറത്തിറക്കി. അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അനുമതി നിഷേധിച്ചത്. മെഡിക്കല്‍ കൗണ്‍സിലിന്റെ നടപടി സര്‍ക്കാരിന് വലിയ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്.


വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാന്‍ അനുമതി തേടി സര്‍ക്കാര്‍ മെഡിക്കല്‍ കൗണ്‍സിലിനെ സമീപിച്ചിരുന്നു. തുടര്‍ന്നാണ് മെഡിക്കല്‍ കൗണ്‍സില്‍ പരിശോധന നടത്തിയത്. അദ്ധ്യാപകരുടെ കുറവുകളടക്കം ചൂണ്ടിക്കാട്ടിയായിരുന്നു മെഡിക്കല്‍ കൗണ്‍സില്‍ അനുമധി നിഷേധിച്ചത്. ആശുപത്രി നടപ്പിലാക്കിയ കൂടുതല്‍ സൗകര്യങ്ങള്‍ കൗണ്‍സിലിനെ ബോധ്യപ്പെടുത്തി അനുമതി വാങ്ങിയെടുക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ വിശദീകരിക്കുന്നത്.


  • HASH TAGS
  • #idukki
  • #medicalcollege