ആഹാരം കഴിച്ച ഉടനെ കുളിച്ചാല്‍ എന്ത് സംഭവിക്കും ?

സ്വന്തം ലേഖകന്‍

Nov 02, 2019 Sat 07:00 AM

ഭക്ഷണം കഴിച്ച ഉടനെ കുളിക്കുന്നവരുടെ ശ്രദ്ധക്ക്. പണ്ടുള്ളവര്‍ പറയുന്നത് ശരിയാണ് ആഹാരം കഴിച്ചു കഴിഞ്ഞാല്‍ ഉടനെ പോയി കുളിക്കരുതെന്ന്. ആഹാരം കഴിച്ചു കഴിയുമ്പോള്‍ ശരീരഊഷ്മാവ് ഒരല്‍പം കൂടിയിരിക്കും. പെട്ടെന്നുള്ള കുളി ആ ഊഷ്മാവിനെ കുറയ്ക്കും. 


ദഹനത്തെ പതുക്കെയാക്കും ദഹനത്തിന് ആവശ്യമായ രക്തപ്രവാഹം വയറിന്റെ ഭാഗത്ത് കുറയ്ക്കുകയും ചെയ്യുന്നു എന്നതാണ് ഇതിനു പിന്നിലെ ശരീര ശാസ്ത്രം. ആഹാരത്തിനു മുന്‍പോ ആഹാരം കഴിഞ്ഞ്  2-3  മണിക്കൂറിനു ശേഷമോ കുളിക്കുന്നതാണ് നല്ലത്. അല്ലെങ്കില്‍ ദഹനത്തിന് ആവശ്യമായ ഊഷ്മാവ് വീണ്ടെടുക്കാന്‍ പിന്നീട് ശരീരം നന്നേ ശ്രമിക്കണം. ഇവ ശരീരസുഖക്കുറവ്, ആസിഡിറ്റി, ദഹനക്കേട്, ശ്വാസംമുട്ടല്‍ എന്നിവ ഉണ്ടാക്കും. 


  • HASH TAGS