മലദ്വാരത്തില്‍ സ്വര്‍ണ്ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമം : കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ രണ്ടുപേര്‍ പിടിയില്‍

സ്വന്തം ലേഖകന്‍

Nov 03, 2019 Sun 04:13 AM

കണ്ണൂര്‍ : മലദ്വാരത്തില്‍ സ്വര്‍ണ്ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമം, കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ രണ്ടുപേര്‍ പിടിയില്‍. 70 ലക്ഷത്തിന്റെ സ്വര്‍ണവുമായി കോഴിക്കോട് സ്വദേശികളായ സലൂപ് ഖാന്‍, മുസമ്മില്‍ എന്നിവരാണ് പിടിയിലായത്. ശനിയാഴ്ച പുലര്‍ച്ചെ 5.30ന് ദുബായില്‍ നിന്നെത്തിയ ഗോ എയര്‍ വിമാനത്തിലാണ് ഇരുവരും കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയത്. സ്വര്‍ണം പേസ്റ്റ് രൂപത്തിലാക്കിയാണ് കടത്താന്‍ ശ്രമിച്ചത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നു കണ്ണൂരില്‍ നിന്നെത്തിയ ഡി.ആര്‍.ഐയും കസ്റ്റംസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെടുത്തത്. 


സംശയം തോന്നിയ ഇരുവരെയും കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് പേസ്റ്റ് രൂപത്തിലാക്കിയ സ്വര്‍ണം കണ്ടെടുത്തത്. പേസ്റ്റിന് 2443 ഗ്രാം തൂക്കമാണുണ്ടായിരുന്നത് വേര്‍തിരിച്ചെടുത്താല്‍ രണ്ട് കിലോയോളം സ്വര്‍ണം ലഭിക്കുമെന്ന് കസ്റ്റംസ് വ്യക്തമാക്കി. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്ത് വരികയാണ് പോലീസ്.

  • HASH TAGS