മോഹനൻ വൈദ്യർക്ക് പിന്തുണയുമായി രോഗികളുടെ കൂട്ടായ്മ

സ്വലേ

Nov 05, 2019 Tue 01:55 AM

കോട്ടയം: പാരമ്പര്യ ചികിത്സകൻ മോഹനൻ വൈദ്യർക്ക് പിന്തുണയുമായി രോഗികളുടെ കൂട്ടായ്മ. വ്യാജചികിത്സയുടെ പേരിൽ സർക്കാർ നടപടിയെടുത്ത മോഹനൻ വൈദ്യരുടെ ആശുപത്രിയുടെ പ്രവർത്തനം തടസപ്പെടുത്തുന്നതിൽ   നിന്ന് സർക്കാർ പിന്തിരിയണമെന്നതാണ് കൂട്ടായ്മയുടെ ആവശ്യം. നിരവധിപേരാണ് മോഹനനൻ വൈദ്യർക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഓച്ചിറ ഞക്കനാലുള്ള വൈദ്യശാലയിലാണ് രോഗശാന്തി ലഭിച്ചെന്ന് അവകാശപ്പെട്ട് ഒരു കൂട്ടം ആളുകളാണ് മോഹനൻ വൈദ്യർക്ക് പിന്തുണയുമായി എത്തിയത്. മോഹനൻ വൈദ്യരുടെ ആശുപത്രി സംരക്ഷിക്കണമെന്നതാണ് ഇവരുടെ ആവശ്യം.

  • HASH TAGS
  • #മോഹനൻ വൈദ്യർ