ഏറ്റവും ശക്തമായ ഗര്‍ഭഛിദ്ര നിയമം പാസ്സാക്കി അലബാമ സ്റ്റേറ്റ്

സ്വന്തം ലേഖകന്‍

May 16, 2019 Thu 07:11 AM

വാഷിംഗ്ടണ്‍: ഗര്‍ഭധാരണം കഴിഞ്ഞ് ഏത് ഘട്ടത്തിലും ഗര്‍ഭഛിദ്രം നടത്തുന്നത് കുറ്റകൃത്യമാക്കിയുള്ള നിയമം പാസ്സാക്കി അലബാമ സ്റ്റേറ്റ്. യുഎസിലെ ഏറ്റവും ശക്തമായ ഗര്‍ഭഛിദ്ര നിയമമാണിത്. സ്ത്രീയുടെ ആരോഗ്യത്തിന് ഗുരുതരമായ ഭീഷണിയുണ്ടെന്ന് ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കിയാല്‍ മാത്രമേ ഗര്‍ഭഛിദ്രം ഇനി സാധ്യമാവുകയുള്ളു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള സെനറ്റാണ് വോട്ടെടുപ്പിലൂടെയാണ് നിയമം പാസ്സാക്കിയത്. 


10 മുതല്‍ 99 വര്‍ഷം വരെ തടവ് ലഭിക്കാൻ സാധ്യതയുള്ള കുറ്റമായും ഗര്‍ഭഛിദ്രം കണക്കാക്കും.ഇതോടെ ബലാത്സംഗം, വ്യപിചാരം തുടങ്ങി ഒരു സാഹചര്യത്തിലും ഗര്‍ഭഛിദ്രം അനുവദിക്കില്ല എന്നതാണ് ശ്രദ്ധേയം. യുഎസിൽ  നിലവിലുള്ളതിൽ  ഗര്‍ഭഛിദ്രത്തിനെതിരെ ഏറ്റവും ശക്തമായ നിയമമാണിത്.

  • HASH TAGS
  • #us