അബൂബക്കര്‍ ബാഗ്ദാദിയുടെ സഹോദരിയെയും കുടുംബത്തെയും തുര്‍ക്കി സൈന്യം പിടികൂടി

സ്വന്തം ലേഖകന്‍

Nov 05, 2019 Tue 05:12 PM

അസാസ് : കൊല്ലപ്പെട്ട ഐ.എസ് തലവന്‍ അബൂബക്കര്‍ ബാഗ്ദാദിയുടെ സഹോദരിയെയും കുടുംബത്തെയും തുര്‍ക്കി സൈന്യം പിടികൂടി. തിങ്കളാഴ്ച സിറയയിലെ അസാസില്‍ നടത്തിയ റെയ്ഡിലാണ് തുര്‍ക്കി സൈന്യം ബാഗ്ദാദിയുടെ സഹോദരി റസ്മിയ അവാദിനെയും കുടുംബത്തെയും അറസ്റ്റ് ചെയ്തത്.


അസാസില്‍ നിന്നും ഒരു കണ്ടെയ്‌നറില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ഇവര്‍ക്കൊപ്പംഅഞ്ചു കുട്ടികള്‍ ഉണ്ടായിരുന്നതായും സൈനിക ഉദ്യോഗസ്ഥര്‍ വാര്‍ത്താ ഏജന്‍സിയെ അറിയിച്ചു. യുഎസ് സൈനികര്‍ നടത്തിയ റെയ്ഡില്‍ ബാഗ്ദാദിയും കുടുംബവും കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ റസ്മിയ ഐഎസിന്റെ ബുദ്ധികേന്ദ്രമായി പ്രവര്‍ത്തിച്ചു വരുകയായിരുന്നു എന്നാണ് ലഭിച്ച സൂചന. ഇവരെ ചോദ്യം ചെയ്യുകയാണെന്നും കൂടുതല്‍ വിവരം ലഭിച്ചേക്കാമെന്നും ഉദ്യേഗസ്ഥര്‍ അറിയിച്ചു.


  • HASH TAGS