മാവോയിസ്റ്റ് ബന്ധം : യുവാക്കളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

സ്വന്തം ലേഖകന്‍

Nov 05, 2019 Tue 06:36 PM

കോഴിക്കോട് : മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പന്തിരാങ്കാവില്‍ നിന്ന് അറസ്റ്റിലായ യുവാക്കളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. യുഎപിഎ ചുമത്തി പൊലീസ് അറസ്റ്റു ചെയ്ത സിപിഎം പ്രവര്‍ത്തകരായ താഹാ ഫസല്‍, അലന്‍ ഷുഹൈബ് എന്നിവരുടെ ജാമ്യാപേക്ഷ കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിഗണിക്കും.


ഇന്നലെ ജാമ്യാപേക്ഷയില്‍ ഇരുഭാഗത്തിന്റെയും വാദം കേട്ടശേഷം കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. കേസില്‍ യുഎപിഎ ഒഴിവാക്കുന്ന കാര്യത്തില്‍ പ്രോസിക്യൂഷന് ഇന്ന് കോടതിയെ നിലപാട് അറിയിച്ചേക്കും. 


  • HASH TAGS