പി​എ​സ്‌സി പ​രീ​ക്ഷയിൽ 'കോ​പ്പി​യ​ടി​ച്ചെ​ങ്കി​ല്‍ അ​തു ത​ന്‍റെ ക​ഴി​വാ​ണെ​ന്നു' ന​സീം

സ്വന്തം ലേഖകന്‍

Nov 05, 2019 Tue 07:31 PM

തി​രു​വ​ന​ന്ത​പു​രം: പി​എ​സ്‌സി  പ​രീ​ക്ഷയിൽ കോ​പ്പി​യ​ടി​ച്ചെ​ങ്കി​ല്‍ അ​തു ത​ന്‍റെ ക​ഴി​വാ​ണെ​ന്നു  പ​രീ​ക്ഷാ ത​ട്ടി​പ്പു​കേ​സി​ലെ പ്രതി ന​സീം. ഫേ​സ്ബു​ക്കി​ല്‍  ചി​ത്രം അ​പ്ഡേ​റ്റ് ചെ​യ്ത​തി​ന് ഒ​രാ​ള്‍ ന​ല്‍​കി​യ ക​മ​ന്‍റി​നാണ് ന​സീം ഇത്തരമൊരു മറുപടി നൽകിയത്.


"​തോ​ല്‍​ക്കാ​ന്‍ മ​ന​സി​ല്ലെ​ന്ന് ഞാ​ന്‍ മ​ന​സി​ല്‍ തീ​രു​മാ​നി​ച്ച നി​മി​ഷ​മാ​യി​രു​ന്നു, ഞാ​ന്‍ ആ​ദ്യ​മാ​യി വി​ജ​യി​ച്ച​ത്' എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണു ക​ഴി​ഞ്ഞ ദി​വ​സം ന​സീം ചി​ത്രം പോസ്റ്റ് ചെ​യ്ത​ത്. "​നീ​യൊ​ക്കെ എ​ങ്ങ​നെ തോ​ല്‍​ക്കാ​ന്‍, അ​മ്മാ​തി​രി കോ​പ്പി​യ​ടി​യ​ല്ലേ' എ​ന്നാ​യി​രു​ന്നു ഒ​രാ​ളു​ടെ ക​മ​ന്‍റ്. ഇ​തി​നു ന​ല്‍​കി​യ മ​റു​പ​ടി​യി​ലാ​ണ് "​കോ​പ്പി​ടി​ച്ചെ​ങ്കി​ല്‍ അ​തെ​ന്‍റെ ക​ഴി​വ്' എ​ന്നു ന​സീം മ​റു​പ​ടി ന​ല്‍​കി​യ​ത്. ചി​ത്ര​ത്തി​ന് പി​ന്തു​ണയുമായി നിരവധിപേർ രംഗത്തെത്തി.


നസീമിനെ വിമര്‍ശിച്ചവർക്ക്നേരെ സംഘടിത ആക്രമണവുമുണ്ടായി.പ​രീ​ക്ഷാ ത​ട്ടി​പ്പ് കേ​സി​ല്‍ ജ​യി​ലി​ലാ​യി​രു​ന്ന ന​സീം,ശിവരഞ്ജിത്തും  അ​ടു​ത്തി​ടെ​യാ​ണ് ജാ​മ്യ​ത്തി​ല്‍ പു​റ​ത്തി​റ​ങ്ങി​യ​ത്. കേസില്‍ പോലീസ് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കാ​ത്ത​തോ​ടെ​യാ​ണ് ഇരുവർക്കും   സ്വാ​ഭാ​വി​ക​ജാ​മ്യം ല​ഭി​ച്ച​ത്.

  • HASH TAGS
  • #police
  • #Psc exam
  • #Shivaranjith psc
  • #naseem