ആഘോഷത്തിന് കുടുംബത്തെ ക്ഷണിച്ചില്ല; യുവാവിനെ സഹോദരിയും സഹോദരനും സുഹൃത്തുക്കളും ചേര്‍ന്ന് തല്ലിക്കൊന്നു

സ്വന്തം ലേഖകന്‍

Nov 05, 2019 Tue 08:58 PM

ബിഹാര്‍ഷെരിഫ്: ബീഹാറിലെ പ്രശസ്തമായ ഛാത് പൂജ ആഘോഷത്തിന് ക്ഷണിക്കാത്തതിൽ  യുവാവിനെ സഹോദരിയും സഹോദരനും സുഹൃത്തുക്കളും ചേര്‍ന്ന് തല്ലിക്കൊന്നു. ബിഹാറിലെ നളന്ദയില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം നടന്നത്. ജിതന്‍ മാഞ്ചി എന്ന യുവാവിനെയാണ് സഹോദരനും സഹോദരിയും  സുഹൃത്തുക്കളും കൂടി തല്ലിക്കൊന്നത്.


ഛാത് ആഘോഷത്തിന് തന്റെ കുടുംബത്തെ ക്ഷണിക്കാത്തതില്‍ ദേഷ്യത്തിലായ സഹോദരി രേഖ ദേവി, മറ്റൊരു സഹോദരന്‍ ഭുപേന്ദ്രയെയും സംഘത്തെയും കൂടെക്കൂട്ടി ഇളയ സഹോദരന്‍ ജിതിനെ മുളവടി ഉപയോഗിച്ച്‌ മര്‍ദ്ദിക്കുകയായിരുന്നു.മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ ജിതന്‍ മാഞ്ചിയെ അയല്‍വാസികള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജിതന്‍ മരിക്കുകയായിരുന്നു.സംഭവത്തില്‍ മുഴുവന്‍ പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു.


  • HASH TAGS
  • #bihar