മലയാള സിനിമയില്‍ ദുല്‍ഖറിനെയാണ് ഏറെ ഇഷ്ടം : ധ്രുവ് വിക്രം

സ്വന്തം ലേഖകന്‍

Nov 06, 2019 Wed 07:39 AM

മലയാള സിനിമയില്‍ ദുല്‍ഖര്‍ സല്‍മാനെയാണ് ഏറെ ഇഷ്ടമെന്ന് ചിയാന്‍ വിക്രമിന്റെ മകന്‍ ധ്രുവ് വിക്രം. ദുല്‍ഖര്‍ അഭിനയിക്കുന്ന രീതിയും ശൈലിയും ഏറെ ഇഷ്ടമാണെന്നും ധ്രുവ് പറഞ്ഞു. മോഹന്‍ലാലിനെയും മമ്മുട്ടിയെയും മലയാളത്തിലെ എല്ലാവരെയും ഇഷ്ടമാണെന്നും മലയാളികള്‍ ജീവന്‍ കൊടുത്താണ് അഭിനയിക്കുന്നതെന്നും ധ്രുവ് പറഞ്ഞു.


ധ്രുവ് ആദ്യമായി നായകനായെത്തുന്ന ആദിത്യ വര്‍മ്മ എന്ന സിനിമ പ്രമോഷന് കേരളത്തിലെത്തിയതായിരുന്നു ചിയാന്‍ വിക്രമും ധ്രുവും. ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമ നവംബര്‍ 8 ന് തീയ്യറ്ററുകളിലെത്തും. 
  • HASH TAGS