വാളയാര്‍; ബിജെപിയുടെ നീതി രക്ഷാ മാര്‍ച്ചിന് ഇന്ന് തുടക്കം

സ്വലേ

Nov 06, 2019 Wed 04:17 PM

പാലക്കാട്: വാളയാർ കേസിലെ പ്രതികളെ വെറുതെ വിട്ടതില്‍ പ്രക്ഷോഭം ശക്തമാക്കി ബിജെപി. പെണ്‍കുട്ടികളുടെ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് ബിജെപി നടത്തുന്ന നീതി രക്ഷാ മാര്‍ച്ച് ഇന്ന് ആരംഭിക്കും.വാളയാര്‍ അട്ടപ്പളളത്ത് നിന്ന്  മൂന്ന് മണിക്ക് ആരംഭിക്കുന്ന മാര്‍ച്ച് ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രൻ നയിക്കും. വാളയാര്‍, പുതുശ്ശേരി എന്നീ പ്രദേശങ്ങളില്‍ പര്യടനം നടത്തുന്ന ജാഥ വ്യാഴാഴ്ച കളക്ട്രേറ്റിന് മുന്നിലാണ് സമാപിക്കുക.

  • HASH TAGS