നിപ ഒരുവര്‍ഷം പിന്നിടുമ്പോള്‍ കാണണം അധികാരികള്‍ ഈ കാഴ്ച

സ്വന്തം ലേഖകന്‍

May 16, 2019 Thu 12:05 PM

സംസ്ഥാനത്താകെ ഭീതി വിതക്കുകയും പതിനെട്ടു പേരുടെ മരണത്തിനിടയാക്കുകയും ചെയ്ത നിപ വൈറസ് സ്ഥിരീകരിച്ചിട്ട് ഒരു വര്‍ഷം തികയുന്നു. നിപ ബാധിച്ച് ആദ്യം മരിച്ച പേരാമ്പ്ര സ്വദേശി സാബിതിന്റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായ ധനം ഇതുവരെ ലഭിച്ചിട്ടില്ല.


സാബിത്തിന്റെ മരണം നിപ കാരണമാണെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം.

നിപ ആദ്യമായ് സ്ഥിരീകരിച്ച ബേബി മെമ്മോറിയല്‍ ആശുപത്രി ക്രിറ്റിക്കല്‍ കെയര്‍ മേധാവി ഡോ: അനൂപ് എ.സ് ധന സഹായം ഇതുവരെ ലഭ്യമാക്കാത്തതിലെ സാങ്കേതിക കാരണങ്ങള്‍ക്കെതിരെ ടോക് ന്യൂസിനോട് പ്രതികരിച്ചു.


  • HASH TAGS
  • #nippah
  • #anoopas