പിഎസ്‍സി പരീക്ഷ ക്രമക്കേട് : പ്രതികൾ ഒഴികെ മറ്റ് ഉദ്യോഗാർത്ഥികൾക്ക് നിയമനമാകാമെന്ന്ക്രൈംബ്രാഞ്ച്

സ്വലേ

Nov 07, 2019 Thu 04:22 PM

പിഎസ്‍സി പരീക്ഷ ക്രമക്കേടിൽ പ്രതികൾ ഒഴികെ മറ്റ് ഉദ്യോഗാർത്ഥികൾക്ക് നിയമനമാകാമെന്ന് ക്രൈംബ്രാഞ്ച്. മൂന്ന് പ്രതികളല്ലാതെ മറ്റാരും കോപ്പി അടിച്ചതിന് തെളിവില്ല. ഇക്കാര്യം വ്യക്തമാക്കി പിഎസ്‌സി സെക്രട്ടറിക്ക് ക്രൈംബ്രാഞ്ച് മേധാവി കത്ത് നല്‍കിയിട്ടുണ്ട്.ഒന്നും രണ്ടും ഇരുപത്തിയെട്ടും റാങ്കുകള്‍ നേടിയവര്‍ ഒഴികെ മറ്റാരും ക്രമക്കേട് കാണിച്ചിട്ടില്ലെന്നും അതിനാല്‍ അവര്‍ക്ക് നിയമനമാകാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നീ മൂന്നുപേര്‍ മാത്രമാണ് ക്രമക്കേട് നടത്തിയതിന് തെളിവുള്ളത്.മൂന്നുപേരും എസ്എഫ്‌ഐ നേതാക്കളാണ്.പിഎസ്‌സി പൊലീസ് കോണ്‍സ്റ്റബിള്‍ ബറ്റാലിയന്‍ അഞ്ച് പരീക്ഷയിലാണ് തട്ടിപ്പ് നടന്നത്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ വിദ്യാര്‍ത്ഥികളായ ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവര്‍ ഒന്ന്, രണ്ട്, ഇരുപത്തിയെട്ട് റാങ്കുകളാണ് നേടിയത്. ഇവര്‍ നടത്തിയ ക്രമക്കേടായിരുന്നു ക്രൈംബ്രാഞ്ച് അന്വേഷിച്ചുകൊണ്ടിരുന്നത്. ഇവര്‍ മൊബൈല്‍ ഫോണിന്റെ സഹായത്തോടെ പരീക്ഷയില്‍ തട്ടിപ്പ് നടത്തിയെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.അതോടൊപ്പം തന്നെ പിഎസ്‌സി പരീക്ഷാ പേപ്പര്‍ ചോര്‍ന്നിട്ടില്ലെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു.

  • HASH TAGS