'തമാശ' യുടെ ടീസര്‍ ഇന്നെത്തും

സ്വന്തം ലേഖകന്‍

May 17, 2019 Fri 05:10 AM

വിനയ്ഫോര്‍ട്ട് നായകനായെത്തുന്ന 'തമാശ' യുടെ ഒഫീഷ്യല്‍ ടീസര്‍ ഇന്ന് വൈകിട്ട് 5 മണിക്ക് റിലീസ് ചെയ്യും. ഇതിനോടകം ചിത്രത്തിന്റെ വിവിധ പോസ്റ്ററുകള്‍ ഇറങ്ങിയിരുന്നു. നവാഗതനായ അഷ്‌റഫ് ഹംസയാണ് തിരക്കഥയും സംവിധാനം നിര്‍വ്വഹിക്കുന്നത്. ഹാപ്പി ഹവേഴ്സിന്റെ ബാനറില്‍ സമീര്‍ താഹിര്‍, ഷൈജു ഖാലിദ്, ലിജോ ജോസ് പെല്ലിശ്ശേരി, ചെമ്ബന്‍ വിനോദ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ദിവ്യ പ്രഭ, ഗ്രേസ് ആന്റണി, ചിന്നു സരോജിനി, എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.


  • HASH TAGS