പത്ത് മാസമായി ശമ്പളം ഇല്ല; നിലമ്പൂരില്‍ ബിഎസ്എന്‍എല്‍ ഓഫിസില്‍ ജീവനക്കാരന്‍ തൂങ്ങിമരിച്ചു

സ്വലേ

Nov 07, 2019 Thu 07:27 PM

നിലമ്പൂരില്‍ ബിഎസ്എന്‍എല്‍ ഓഫിസില്‍ ജീവനക്കാരന്‍ തൂങ്ങിമരിച്ചു. കരാര്‍ ജീവനക്കാരനായിരുന്ന  കാരാട് തൃക്കേക്കുത്ത് രാമകൃഷ്ണനാണ് മരിച്ചത്.രാവിലെ ഓഫീസില്‍ എത്തിയ രാമകൃഷ്ണന്‍ മറ്റു ജോലിക്കാര്‍ പുറത്ത് പോയ സമയത്ത് ഓഫീസ് മുറിയില്‍ ആത്മഹത്യ ചെയുകയായിരുന്നു.  


30 വര്‍ഷമായി ഇയാള്‍ നിലമ്പൂരില്‍ ബിഎസ്എന്‍എല്‍ ഓഫീസില്‍ താല്‍കാലിക സ്വീപ്പര്‍ തൊഴിലാളിയായി ജോലി ചെയ്യുന്നു. എന്നാൽ കഴിഞ്ഞ പത്ത് മാസമായി ഇയാള്‍ക്ക് ശമ്പളം ലഭിച്ചിരുന്നില്ല. ഇതാണ് ആത്മഹത്യ കാരണം എന്ന് അന്വേഷണ സംഘം പറഞ്ഞു.

  • HASH TAGS