സംസ്ഥാനത്ത് കുതിച്ചുയർന്ന് പച്ചക്കറി വില

സ്വ ലേ

Nov 07, 2019 Thu 08:19 PM

സംസ്ഥാനത്ത് പച്ചക്കറി വില കുത്തനെ ഉയര്‍ന്നു. ഉത്പാദനവും ഇറക്കുമതിയും സാരമായി കുറഞ്ഞതോടെയാണ് പച്ചക്കറി വില ഉയർന്നത്‌.തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നാണ് പച്ചക്കറി എത്തിക്കുന്നത്. സംസ്ഥാനങ്ങളില്‍ പെയ്യുന്ന കാലം തെറ്റിയുള്ള മഴയാണ് വില വര്‍ധനവിനുള്ള പ്രധാന കാരണമെന്നാണ് സൂചന. 


സവാളക്കും തക്കാളിക്കും വിപണിയില്‍ റെക്കോര്‍ഡ് വിലയാണ് .  40 രൂപ ഉണ്ടായിരുന്ന  സവാള വില  ഒരു ആഴ്ച്ചക്കിടെ വില 80 ല്‍ എത്തി. 165 രൂപ ഉണ്ടായിരുന്ന വെളുത്തുള്ളിക്ക് 25 രൂപ വര്‍ധിച്ച്‌ 190 രൂപയിലെത്തി. തക്കാളിക്ക് 40 ല്‍ നിന്ന് 60 രൂപയായി. 25 രൂപ വര്‍ധിച്ച്‌ 70 രൂപയിലെത്തി ചെറിയുള്ളിയുടെ വില. പച്ചക്കറി വില നിലവില്‍ ഉള്ളതിനെക്കാള്‍  ഇനിയും കൂടാനാണ് സാധ്യതയെന്ന് കച്ചവടക്കാര്‍ പറയുന്നു.  • HASH TAGS