മാധ്യമപ്രവര്‍ത്തകന് നേരെ വനിതാ കോണ്‍സ്റ്റബിളിന്റെ ആക്രമണം

സ്വന്തം ലേഖകന്‍

Nov 07, 2019 Thu 10:04 PM

തിരുവനന്തപുരം:  മാധ്യമപ്രവര്‍ത്തകനെ വനിതാ പോലിസ് കോണ്‍സ്റ്റബിള്‍ മര്‍ദിക്കുകയും അസഭ്യം വിളിക്കുകയും ചെയ്തതായി പരാതി. ജയ്ഹിന്ദ് ചാനലിന്‍റെ കാമറാമാന് നേരെയാണ് പോലീസ് അതിക്രമമുണ്ടായത്.നിയമസഭയ്ക്ക് സമീപം മുന്‍ മുഖ്യമന്ത്രി ആര്‍.ശങ്കറിന്റെ ചരമവഷിക ദിനാചരണം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയപ്പോഴായിരുന്നു സംഭവം.  മുഖത്തടിയേറ്റ ക്യാമറാമാന്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. ചാനല്‍ കാമറാമാനെ മര്‍ദ്ദിച്ച പോലീസുകാരിക്കെതിരേ നടപടി വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സംഭവ ത്തിൽ മുഖ്യമന്ത്രിക്ക് പരാതി നല്‍കാനാണ് പത്രപ്രവര്‍ത്തക യൂണിയന്റെ തീരുമാനം.

  • HASH TAGS
  • #police
  • #journalist