അപമര്യാദയായി യുവതിയോട് സംസാരിച്ച കേസ് ; നടന്‍ വിനായകന്‍ കുറ്റം സമ്മതിച്ചെന്ന് പോലീസ്

സ്വന്തം ലേഖകന്‍

Nov 08, 2019 Fri 05:15 AM

ഫോണിലൂടെ മോശമായി സംസാരിച്ചെന്ന ദലിത് ആക്ടിവിസ്റ്റ് മൃദുലാ ദേവി ശശിധരന്റെ കേസില്‍ കുറ്റം സമ്മതിച്ചെന്ന് നടന്‍ വിനായകന്‍. ഏപ്രില്‍ മാസം വയനാട്ടില്‍ ദളിത് പെണ്‍കുട്ടികള്‍ക്കായി സംഘടിപ്പിച്ച ക്യാമ്ബിലേക്ക് ക്ഷണിക്കുന്നതിനായി വിനായകനെ ഫോണില്‍ വിളിച്ച പ്പോള്‍ ലൈംഗിക ചുവയോടെ സംസാരിച്ചെന്നാണ് യുവതിയുടെ പരാതി.


യുവതി ഹാജരാക്കിയ ഫോണ്‍ രേഖയിലെ ശബ്ദം തന്റേതെന്ന് വിനായകന്‍ സമ്മതിച്ചിരുന്നു. പക്ഷേ യുവതിയോടല്ല താന്‍ സംസാരിച്ചത്. മറ്റൊരു പുരുഷനോടാണ് സംസാരിച്ചതെന്നും വിനായകന്‍ മൊഴി നല്‍കിയിരുന്നു. ഫോണില്‍ അശ്ലീല ചുവയോടെ സംസാരിച്ചെന്ന യുവതിയുടെ പരാതിയില്‍ വിനായകനെ നേരത്തെ കല്‍പ്പറ്റ പോലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. നാല് മാസത്തോളം നീണ്ട അന്വേഷണം പൂര്‍ത്തിയാക്കിയാണ് അന്വേഷണസംഘം കല്‍പറ്റ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.  ഒരുവര്‍ഷംവരെ ശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാണ് വിനായകനെതിരെ ചുമത്തിയിരിക്കുന്നത് . നടന്‍ തെറ്റ് സമ്മതിച്ചെന്ന് കല്‍പറ്റ പൊലീസ് തയ്യാറാക്കിയ കുറ്റപത്രത്തിലുണ്ട്. കേസിന്റെ വിചാരണ വൈകാതെ ആരംഭിക്കും.
  • HASH TAGS