പുലിക്കളി കലാകാരന്‍ ചാത്തുണ്ണി ആശാന്‍ വിടവാങ്ങി

സ്വലേ

Nov 08, 2019 Fri 10:21 PM

തൃശൂരിന്റെ പുലിക്കളി കലാകാരന്‍ ചാത്തുണ്ണി ആശാന്‍ വിടവാങ്ങി.അഞ്ച് പതിറ്റാണ്ടിലേറെക്കാലം തൃശൂരിലെ പുലിക്കളി മഹോത്സവത്തില്‍ സ്ഥിരം സാന്നിധ്യമായിരുന്നു  ചാത്തുണ്ണി ആശാന്‍.വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്നു ചികിത്സയില്‍ കഴിയവെ തൃശൂരിലെ കല്ലൂരിലുള്ള മകന്റെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. കുടവയറില്ലാത്തതും വയറില്‍ പുലി മുഖമില്ലാത്തതുമായ പുലി വേഷം കെട്ടി ആരാധകരെ നേടാന്‍ സാധിക്കുമെന്ന് തെളിയിച്ച വ്യക്തിയാണ് ചാത്തുണ്ണി ആശാന്‍. 2017 ല്‍ തൃശൂരില്‍ പുലികളി നടക്കുന്നതിനിടെ വീണു കാലിനു പരുക്കേറ്റ ശേഷം ചാത്തുണ്ണി ആശാന്‍ പിന്നീട് പുലിവേഷം കെട്ടിയിട്ടില്ല.

  • HASH TAGS
  • #പുലി കളി
  • #ചാത്തുണ്ണി ആശാൻ