കാൻസർ രോഗികൾക്ക് എന്നും ധൈര്യം പകർന്നു നൽകിയ ലാൽസൺ മരണത്തിന് കീഴടങ്ങി

സ്വലേ

Nov 08, 2019 Fri 11:44 PM

കാൻസർ രോഗികൾക്ക് എന്നും ധൈര്യം പകർന്നു  നൽകിയ ലാൽസൺ ഒടുവിൽ മരണത്തിന് കീഴടങ്ങി. തൊണ്ടയിൽ കാൻസർ ബാധിച്ചു ഏറെ നാളായി ചികിത്സയിലായിരുന്നു ലാൽസൺ.


തൊണ്ടയിൽ കാൻസർ ബാധിച്ചതിനാൽ   ഭക്ഷണം കഴിക്കാനായി  ലാൽസൺന്റെ   വയറിൽക്കൂടി ട്യൂബ് ഇട്ടിരുന്നു. എന്നാൽ രണ്ടു ദിവസം മുൻപ്  ട്യൂബ് വയറിനുള്ളിൽ പോവുകയും ഏകദേശം ഒമ്പതു സർജ്ജറി ഈ വർഷം തന്നെ നടന്നതിനാൽ  ശരീരം ഇനി ഒരു സർജ്ജറി കൂടി താങ്ങാൻ പറ്റാത്ത അവസ്ഥയായതിനാൽ   സ്വാഭാവിക പ്രക്രിയയിലൂടെ മോഷനിൽക്കൂടി ട്യൂബ് പുറത്തെടുക്കാനുള്ള ശ്രമമായിരുന്നു നടത്തിയത്. ഇന്നു രാവിലെ ലാൽസൺ ഇട്ട പോസ്റ്റിൽ ട്യൂബ് പുറത്തെത്തിയ വിവരവും പങ്കുവെച്ചിരുന്നു.


മരണത്തിന് മണിക്കൂറുകൾ മുന്നേ ലാൽസൺ കുറിച്ച വാക്കുകൾ 


ദൈവത്തിന്റെ വലിയ കാരുണ്യം വയറിനുള്ളിൽ പോയ ട്യൂബ് ഏകദേശം പത്തു മിനിറ്റ് മുൻപ് പുറത്തു വന്നു.... ഒഴിഞ്ഞു പോയത് വലിയ ഒരു സർജ്ജറി ആണ് ഏകദേശം ഒമ്പതു സർജ്ജറി ഈ വർഷം തന്നെ നടന്ന എന്റെ ശരീരം ഇനി ഒരു സർജ്ജറി കൂടി താങ്ങാൻ പറ്റാത്ത അവസ്ഥ ആയിരുന്നു പക്ഷെ ഈ ട്യൂബ് ഇങ്ങനെ പുറത്തു വന്നില്ലെങ്കിൽ സർജ്ജറി അല്ലാതെ വേറെ വഴി ഇല്ലായിരുന്നു.. എനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും എന്റെ ഹൃദയത്തിൽ നിന്നും നന്ദി..... എല്ലാറ്റിലും ഉപരി സർവശക്തൻ ദൈവത്തിനോട് നന്ദി നന്ദി നന്ദി 

.... ജീവിതം പൊരുതി നേടാൻ ഉള്ളതാണെങ്കിൽ പൊരുതി നേടുക തന്നെ ചെയ്യും. 

..... സ്നേഹം മാത്രം 

............... ലാൽസൺ pullu

  • HASH TAGS
  • #ലാൽസൺ
  • #കാൻസർ