നാലു കിലോ സവാള വാങ്ങിയാല്‍ ഒരു ഷര്‍ട്ട് ഫ്രീ

സ്വന്തം ലേഖകന്‍

Nov 09, 2019 Sat 01:33 AM

കൊല്ലം : വരൂ... വന്ന് നാലു കിലോ സവാള വാങ്ങു ഒരു ഷര്‍ട്ട് സൗജന്യമായി നേടു. കൊല്ലം കളക്ടറേറ്റിനടുത്തെ പ്രകാശന്റെ 'ഗോപാല വാദ്ധ്യാര്‍ വെജിറ്റബിള്‍സ'് ആണ് ഈ കിടിലന്‍ ഓഫര്‍ നല്‍കുന്നത്. വിലക്കയറ്റം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഉപഭോക്താക്കളെ നിരാശരാക്കാതിരിക്കുവാനാണ് ഇത്തരമൊരു ഓഫറുമായി പ്രകാശ് രംഗത്തെത്തിയത്. നാലു കിലോ സവാളയ്ക്ക് മുന്നൂറ് രൂപയാണ് വില. ആകെ ലാഭത്തിന്റെ ഒരു വിഹിതം ഓഫറുകള്‍ക്കായി പ്രകാശ് മാറ്റി വയ്ക്കുന്നു. കടയിലെത്തുന്നവര്‍ സന്തോഷത്തോടെ മടങ്ങുമ്‌ബോള്‍ മനസ്സിന് സന്തോഷമുണ്ടെന്നാണ് പ്രകാശ് പറയുന്നത്.

ഇതിന് മുന്‍പ് പച്ചക്കറി വാങ്ങുന്നവര്‍ക്ക് ഇതിനു മുന്‍പ് ലോട്ടറിയാണ് പ്രകാശന്‍ ഓഫറായി നല്‍കിയിരുന്നത്. ഇതില്‍ 10 പേര്‍ക്ക് ലോട്ടറിയടിച്ചിരുന്നു. വ്യത്യസ്ത കച്ചവടം ഇതിനോടകം തന്നെ ഏറെ ജനശ്രദ്ദ നേടി കഴിഞ്ഞു.
  • HASH TAGS