നടനും നാടക, ചലച്ചിത്ര പ്രവര്‍ത്തകനുമായ ജോസ് തോമസ് വാഹനാപകടത്തില്‍ മരിച്ചു

സ്വലേ

Nov 09, 2019 Sat 05:41 PM

തിരുവനന്തപുരം: നടനും നാടക ചലച്ചിത്ര പ്രവര്‍ത്തകനുമായ ജോസ് തോമസ് തിരുവനന്തപുരം കിളിമാനൂരിന് സമീപം പുലര്‍ച്ചെ ഉണ്ടായ വാഹനാപകത്തിൽ മരണപ്പെട്ടു . 


അന്‍പതിലേറെ സിനിമകളില്‍ അസോസിയേറ്റ് ഡയറക്ടര്‍ ആയി പ്രവർത്തിച്ച ജോസ് തോമസ് ഉണ്ണിക്കുട്ടന് ജോലി കിട്ടി, ദയ തുടങ്ങി നിരവധി സിനിമകളിലും ടെലിഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്. അദ്ദേഹം നിരവധി നാടകങ്ങളും ടെലിവിഷന്‍ ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്. കോട്ടയം കുടമാളൂര്‍ സ്വദേശിയായ ജോസ് തോമസ് സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരങ്ങളും   തേടിയിട്ടുണ്ട്.

  • HASH TAGS