മെഡിക്കല്‍ കോളേജിന് സമീപം ഒരു മാസം പഴക്കമുള്ള മൃതദേഹം

സ്വന്തം ലേഖകന്‍

Nov 09, 2019 Sat 09:52 PM

കോഴിക്കോട് : മെഡിക്കല്‍ കോളേജിന് സമീപം ഒരു മാസം പഴക്കമുള്ള മൃതദേഹം. കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപത്തെ കിണറില്‍ നിന്നുമാണ് മൃതദേഹം കണ്ടെടുത്തത്. മായനാട് കുന്നുമ്മല്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഒരു കമ്പനിയുടെ സ്ഥലത്തെ കിണറിലാണ് മൃതദേഹം കണ്ടെത്തിയത്. ഇവിടെ ജോലിയെടുത്തിരുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ പറമ്പില്‍ വീണു കിടക്കുന്ന നാളികേരം പെറുക്കുന്നതിനിടെ ദുര്‍ഗന്ധം വമിക്കുകയായിരുന്നു മൃതദേഹത്തിന് ഒരു മാസത്തെ പഴക്കമുണ്ടെന്നാണ് പോലീസ് പറയുന്നത്.


മുണ്ടും ഷര്‍ട്ടുമാണ് മൃതദേഹത്തില്‍ കാണപ്പെട്ടത്. രണ്ട് ഹവായ് ചെരുപ്പുകള്‍ കിണറിന് പുറത്ത് നിന്നും കണ്ടെടുത്തിട്ടുണ്ട്. മൃതദേഹം പുറത്തെടുത്ത് ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തീകരിച്ചതിന് ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റുമെന്ന് അധികൃതര്‍ അറിയിച്ചു. 


  • HASH TAGS