17 രോഗികളെ ഡോക്ടര്‍ വിഷം കുത്തിവച്ചു: ഒൻമ്പത് രോഗികള്‍ മരിച്ചു

സ്വ ലേ

May 17, 2019 Fri 05:54 AM

പാരീസ്: രോഗികള്‍ക്ക് വിഷം കുത്തിവെച്ച  ഡോക്ടര്‍ക്കെതിരെ അന്വേഷണം തുടങ്ങി. നേരത്തെ ഏഴ് രോഗികളെ വിഷം കുത്തിവെച്ച കേസില്‍ ഇയാള്‍ വിചാരണ നേരിടുന്നുണ്ട്. അനസ്തേഷ്യോളജിസ്റ്റ് ഫ്രെഡറിക് പേഷ്യര്‍ എന്നയാളാണ് ഫ്രാന്‍സില്‍ വിചാരണ നേരിടുന്നത്. ഇയാൾ വിഷം കുത്തിവെച്ച 17 രോഗികളില്‍ ഒൻമ്പത്  രോഗികള്‍ മരിച്ചു. 2017ലാണ് ഇയാള്‍ക്കെതിരെ ആരോപണമുയരുന്നത്  തുടര്‍ന്ന് കേസെടുക്കുകയും ചികിത്സിക്കുന്നത് വിലക്കുകയും ചെയ്തിരുന്നു. 


രോഗികള്‍ മരിക്കുന്ന സംഭവത്തില്‍  ഇയാളുടെ സ്വാധീനമുണ്ടായിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. എന്നാല്‍, തനിക്കെതിരെയുള്ള  ആരോപണങ്ങൾ കെട്ടിചമച്ചതാണെന്നും തന്‍റെ കരിയര്‍ നശിപ്പിക്കാനുള്ള നീക്കമാണെന്നു ഫ്രെഡറിക് കോടതിയില്‍ പറഞ്ഞു

  • HASH TAGS
  • #paris