പക്ഷിയാണോ ? അല്ല ഇത് യൂസഫ് പഠാന്‍ : ഇര്‍ഫാന്‍ പഠാന്റെ ട്വീറ്റ് വൈറല്‍

സ്വന്തം ലേഖകന്‍

Nov 10, 2019 Sun 04:55 AM

ന്യൂഡല്‍ഹി :  യൂസഫ് പഠാന്റെ ഉഗ്രന്‍ ക്യാച്ചുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയം. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ബറോഡയുടെ താരമായ യൂസഫ് പഠാന്‍ ഗോവയ്ക്കും കര്‍ണാടകയ്ക്കുമെതിരായ മത്സരങ്ങളിലാണ് വിസ്മയിപ്പിക്കുന്ന ക്യാച്ചുകളുമായി കയ്യടി നേടിയത്. രണ്ടു ക്യാച്ചുകളുടെയും വിഡിയോ യൂസഫിന്റെ സഹോദരന്‍ കൂടിയായ മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പഠാന്‍ ട്വിറ്ററില്‍ പങ്കുവയ്ക്കുകയും ചെയ്തു. മത്സരം ബറോഡ കൈവിട്ടെങ്കിലും പഠാന്റെ അത്യുഗ്രന്‍ ക്യാച്ചിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി.


ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബറോഡ നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സാണെടുത്തത്. അവസാന ഓവറുകളില്‍ കത്തിക്കയറി 16 പന്തില്‍ രണ്ടു ഫോറും ഒരു സിക്‌സും സഹിതം 23 റണ്‍സെടുത്ത പഠാനാണ് അവരുടെ സ്‌കോര്‍ 196ല്‍ എത്തിച്ചത്. കര്‍ണാടകയുടെ മറുപടി 182 റണ്‍സില്‍ അവസാനിച്ചു.  2012ലാണ് യൂസഫ് പഠാന്‍ അവസാനമായി ദേശീയ ടീമില്‍ കളിച്ചത.് 
  • HASH TAGS