കെ ശ്രീകുമാര്‍ തിരുവനന്തപുരത്ത് എല്‍ഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി

സ്വന്തം ലേഖകന്‍

Nov 10, 2019 Sun 09:07 PM

തിരുവനന്തപുരം : കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനത്തേക്ക് കെ.ശ്രീകുമാറിനെ മത്സരിപ്പിക്കാന്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിച്ചു. നവംബര്‍ 12 നാണ് തിരുവനന്തപുരം കോര്‍പ്പറേഷനിലേക്കുള്ള മേയര്‍ തെരഞ്ഞെടുപ്പ്. ഇപ്പോള്‍ ചാക്ക വാര്‍ഡ് കൗണ്‍സിലറാണ് കെ ശ്രീകുമാര്‍.


ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിയ്ക്ക് ശുപാര്‍ശ നല്‍കിയതായാണ് റിപ്പോര്‍ട്ട്. നിലവില്‍ കോര്‍പ്പറേഷനില്‍ എല്‍ഡിഎഫ് 37, ബിജെപി 35, യുഡിഎഫ് 17 എന്നിങ്ങനെയാണ് കക്ഷിനില. തിരുവനന്തപുരത്തെ വികെ പ്രശാന്ത് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് ഈ തിരഞ്ഞെടുപ്പ് നടക്കുന്നത്.  • HASH TAGS