ബിജെപി പിന്മാറിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ രൂപികരിക്കാന്‍ ശിവസേനയെ ക്ഷണിച്ച് ഗവര്‍ണര്‍

സ്വന്തം ലേഖകന്‍

Nov 11, 2019 Mon 04:10 AM

മഹാരാഷ്ട്ര :  ബിജെപി പിന്മാറിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ രൂപികരിക്കാന്‍ ശിവസേനയെ ക്ഷണിച്ച് ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി. സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ നിന്നു ബിജെപി പിന്മാറി. സഖ്യകക്ഷിയായ ശിവസേന അവസാനശ്രമത്തിലും വഴങ്ങാത്ത സാഹചര്യത്തിലാണ് ബിജെപിയുടെ തീരുമാനം. ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപി നിലപാട് അറിയിച്ചതിനു പിന്നാലെയാണ് രണ്ടാമത്തെ വലിയ കക്ഷിയായ ശിവസേനയെ ഗവര്‍ണര്‍ ക്ഷണിച്ചത്. പക്ഷേ എന്‍ഡിഎ സഖ്യം വിടാതെ സേനയുമായി ചര്‍ച്ചയില്ലെന്ന് എന്‍സിപിയും അറിയിച്ചു.


ശിവസേനയുടെ ആവശ്യങ്ങള്‍ പൂര്‍ണമായി അംഗീകരിക്കാന്‍  തയ്യാറല്ലാത്ത പക്ഷം സര്‍ക്കാര്‍ രൂപീകരിക്കാനില്ലെന്ന് ബിജെപി അറിയിക്കുകയായിരുന്നു. ബിജെപി ആവശ്യങ്ങള്‍ അംഗീകരിക്കാത്ത പക്ഷം പ്രതിപക്ഷമായ എന്‍സിപിയോടു കോണ്‍ഗ്രസിനോടും ചേര്‍ന്നു സര്‍ക്കാര്‍ രൂപികരിക്കാനാണ് ശിവസേനയുടെ നീക്കം.  • HASH TAGS