ബന്ദിപുരയില്‍ സെെനികര്‍ക്കു നേരെ ആക്രമണം,രണ്ട് തീവ്രവാദികളെ വധിച്ചു, ഒരു സൈനികന് വീരമൃത്യു

സ്വന്തം ലേഖകന്‍

Nov 11, 2019 Mon 06:13 PM

ശ്രീനഗര്‍: ജമ്മുകശ്​മീരിലെ ബന്ദിപുരയില്‍ നടന്ന ഏറ്റുമുട്ടലില്‍ സൈന്യം രണ്ട്​ തീവ്രവാദികളെ വധിച്ചു. ഏറ്റുമുട്ടലില്‍ ഒരു ജവാന്‍ കൊല്ലപ്പെട്ടു. ഇന്ന് പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്. ​രണ്ട്​ തീവ്രവാദികളെ വധിച്ചതായും അവരില്‍ നിന്ന്​ ആയുധങ്ങൾ പിടിച്ചെടുത്തതായും കശ്​മീര്‍ സോണ്‍ പൊലീസ്​ അറിയിച്ചു.പ്രദേശത്ത്​ ഒളിച്ചിരിക്കുന്ന തീവ്രവാദികള്‍ക്കായി സൈന്യം തെരച്ചില്‍ തുടരുകയാണ്​.


  • HASH TAGS
  • #army
  • #kashmir
  • #jammu