ഐ.പി.എല്‍; വിരമിക്കല്‍ വാര്‍ത്ത നിഷേധിച്ച് വാട്‌സണ്‍

സ്വന്തം ലേഖകന്‍

May 17, 2019 Fri 06:03 AM

വിരമിക്കല്‍ വാര്‍ത്തകള്‍ക്ക് മറുപടിയുമായ് ചെന്നൈ താരം ഷെയ്ന്‍ വാട്‌സണ്‍ രംഗത്ത്. ഐ.പി.എല്‍ ക്രിക്കറ്റില്‍ നിന്നും താരം വിരമിക്കുന്നു എന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആരാധരകരുടെ ആശങ്കകള്‍ക്ക് വിരാമിട്ട് വാട്‌സന്റെ പ്രതികരണം. താരം തന്നെയാണ് താന്‍ 2020 ലെ ഐപിഎല്ലിലും കളിക്കുമെന്ന് ഇന്‍സ്റ്റഗ്രാം വീഡിയോ സന്ദേശത്തിലൂടെ ആരാധകോട് പങ്കുവെച്ചത്.


ഐ.പി.എല്‍ ഫൈനലില്‍ മുംബൈക്കെതിരെ 59 പന്തില്‍ 80 റണ്‍സെടുത്ത് ചെന്നൈ നിരയിലെ ടോപ് സ്‌കോറര്‍ ആയിരുന്നു ഓസ്ട്രേലിയന്‍ സൂപ്പര്‍ താരം. മത്സരത്തിനിടെ കാലിന് പരിക്ക് പറ്റി രക്തം ഒഴുകിയിട്ടും കൂസലില്ലാതെ കളി തുടര്‍ന്ന താരത്തിന്റെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിനെ ക്രിക്കറ്റ് ലോകം ഒന്നടങ്കം പ്രശംസിച്ചിരുന്നു. ടി20 ലീഗായ ബിഗ് ബാഷില്‍ നിന്ന് വിരമിക്കുന്നു എന്ന് കഴിഞ്ഞ ദിവസമായിരുന്നു വാട്സണ്‍ പ്രഖ്യാപിച്ചത്. ഇതോടെയാണ് ഐപിഎല്ലിലും താരം വിരമിച്ചേക്കാം എന്ന വാര്‍ത്തകള്‍ സജീവമായത്. തുടര്‍ന്നാണ് താരം പ്രതികരണം അറിയിച്ചത്. അടുത്ത സീസണിലും വാട്‌സണ്‍ കളിക്കുമെന്ന സന്തോഷ വാര്‍ത്ത  ആരാധകര്‍ക്ക് ആശ്വാസമായിരിക്കുകയാണ്.


  • HASH TAGS
  • #sports