ഒരു കിലോ ഉള്ളി വിറ്റ കര്‍ഷകന് എട്ട് രൂപ, മാര്‍ക്കറ്റില്‍ വില 80 രൂപ : എങ്ങനെ ജീവിക്കും ? കരഞ്ഞു പറഞ്ഞ് കര്‍ഷകന്റെ വീഡിയോ

സ്വന്തം ലേഖകന്‍

Nov 12, 2019 Tue 04:22 AM

മഹാരാഷ്ട്ര ; ഒരു കിലോ ഉള്ളി വിറ്റ കര്‍ഷകന് എട്ട് രൂപയും മാര്‍ക്കറ്റില്‍ ഉള്ളിക്ക് റെക്കോര്‍ഡ് വിലയായ 80 രൂപയും. എങ്ങനെ ജീവിക്കും, എങ്ങനെ വീട്ടിലേക്ക് ആഹാരസാധനങ്ങള്‍ വാങ്ങിക്കും ? മഹാരാഷ്ട്രയിലെ കര്‍ഷകന്റെ വാക്കുകളാണിവ. സങ്കടം പറഞ്ഞ് കരയുന്ന കര്‍ഷകന്റെ വീഡിയോ ഇതിനോടകം തന്നെ നിരവധി പ്രമുഖര്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചു. കനത്ത മഴയില്‍ വിളവെടുപ്പ് കുറഞ്ഞ സാഹചര്യമാണ് ഈ സാഹചര്യത്തിലാണ് കര്‍ഷകന്‍ കിലോയ്ക്ക് എട്ടുരൂപ ലഭിക്കുന്നത്.


കനത്ത മഴയിലും പാടത്ത് വിളവെടുക്കാന്‍ പണിക്കാരെ നിയമിച്ചിരുന്നു. കിലോയ്ക്ക് എട്ടു രൂപവെച്ച് കര്‍ഷകന് ലഭിച്ചാല്‍ എങ്ങനെയാണ് ജീവിതം മുന്നോട്ട് പോകുകയെന്നും കര്‍ഷകന്‍ ചോദിക്കുന്നു. പ്രിയങ്ക ഗാന്ധി അടക്കം നിരവധി പ്രമുഖര്‍ ട്വിറററിലൂടെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.


  • HASH TAGS