5000 പേര്‍ക്ക് നേത്ര ശസ്ത്രക്രിയയ്ക്ക് പണം നല്‍കി സിനിമ താരം അജിത്ത്

സ്വലേ

Nov 12, 2019 Tue 05:08 PM

നിരവധി നന്മ പ്രവർത്തികൾ കൊണ്ട് കൈയടി നേടിയ സിനിമ താരമാണ് ‘തല’ അജിത്ത്.സിനിമയില്‍ മാത്രമല്ല ജീവിതത്തിലും അദ്ദേഹം ഹീറോ ആണ്. കഴിഞ്ഞ വര്‍ഷം ചെന്നൈ വെള്ളപ്പൊക്കത്തില്‍ മുങ്ങിയപ്പോള്‍ സഹായവുമായി താരം മുന്‍പന്തിയില്‍ ഉണ്ടായിരുന്നത് ഏറെ ശ്രദ്ധ നേടിയതാണ്.ഇപ്പോഴിതാ 5000 പേര്‍ക്ക് നേത്ര ശസ്ത്രക്രിയയ്ക്ക് ഉള്ള പണം നല്‍കിയിരിക്കുകയാണ് അജിത്ത്.ഗായത്രി എന്ന യുവതിയാണ്  ഫേസ്ബുക്ക് പേജിലൂടെ  ഇക്കാര്യം അറിയിച്ചത്. ‘5000 പേര്‍ക്ക് സൗജന്യമായി നേത്ര ശസ്ത്രകിയ നടത്തി. ‘തല’അജിത്ത് ആണ് അതിനുള്ള പണം നല്‍കിയത്’ എന്നാണ് യുവതി  ഫേസ്ബുക്കിൽ കുറിച്ചത്. അജിത്ത് ശസ്ത്രകിയ കഴിഞ്ഞവര്‍ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോയും യുവതി പങ്കുവെച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് താരത്തിനെ അഭിനന്ദിച്ച് രംഗത്ത് എത്തിയത്.

  • HASH TAGS
  • #Ajith actor
  • #തമിഴ്