കോട്ടക്കലില്‍ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച യുവാവ് ആത്മഹത്യ ചെയ്തു

സ്വന്തം ലേഖകന്‍

Nov 12, 2019 Tue 08:43 PM

കോട്ടക്കല്‍: മലപ്പുറം കോട്ടക്കല്‍ പുതുപ്പറമ്ബില്‍ ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായ യുവാവ് വിഷം കഴിച്ച്‌ ആത്മഹത്യ ചെയ്തു.യുവാവുമായി പ്രണയത്തിലായിരുന്ന പെണ്‍കുട്ടിയെ വിഷം കഴിച്ച്‌ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 


ഞായറാഴ്ച രാത്രി ബൈക്കില്‍ പോകുകയായിരുന്ന ഷാഹിറിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആക്രമിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ മനംനൊന്ത ഷാഹിര്‍ വീട്ടില്‍ എത്തിയയുടനെ വിഷം കഴിക്കുകയായിരുന്നു.അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ച ഷാഹിറിനെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. ഷാഹിറിന്റെ അനിയന്‍ ഷിബിലിന്റെ പരാതിയെത്തുടര്‍ന്ന് കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരേ കേസെടുത്തതായി കോട്ടക്കല്‍ പോലീസ് അറിയിച്ചു.

  • HASH TAGS
  • #kottakkal
  • #suicide