സാക്ഷര കേരളം ഇത് അഭിമാന നേട്ടം

സ്വന്തം ലേഖകന്‍

Apr 29, 2019 Mon 10:30 AM

വിദ്യാഭ്യാസരംഗത്തെ പ്രവര്‍ത്തനങ്ങളില്‍ രാജ്യത്തിനു മാതൃകയായി  കേരളം. വിദ്യാഭ്യാസ രംഗത്ത് മാതൃകാപരമായ നേട്ടമാണ് കേരളം കൈവരിച്ചത്. സര്‍ക്കാര്‍ പദ്ധതിയില്‍ രണ്ടുവര്‍ഷത്തിനിടെ സാക്ഷരരായത് 63,554 പേര്‍. സാക്ഷരതാ മിഷന്‍ നടപ്പാക്കിയ ഏഴു സാക്ഷരത  തുടര്‍വിദ്യാഭ്യാസ പദ്ധതികളിലൂടെയാണ് സംസ്ഥാനം റെക്കോഡ് നേട്ടത്തിലെത്തിയത്. അക്ഷരലക്ഷം പദ്ധതിയിലൂടെ മാത്രം 42,933 പേരാണ് അക്ഷരവെളിച്ചം നേടിയത്. സാക്ഷരതാമിഷന്റെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ വിവിധ പദ്ധതികളിലൂടെയാണ് മുന്‍ വര്‍ഷത്തേക്കാള്‍ 15 ഇരട്ടിയോളം പേര്‍ സാക്ഷരരായത്.


 


  • HASH TAGS
  • #kerala