പതിനെട്ട് വയസിന് താഴെയുള്ളവരുടെ വിവാഹം നിരോധിക്കാനൊരുങ്ങി സൗദി

സ്വലേ

Nov 13, 2019 Wed 10:18 PM

റിയാദ്: പതിനെട്ട് വയസിന് താഴെയുള്ളവരെ  വിവാഹം കഴിപ്പിക്കുന്നത് നിയമംമൂലം നിരോധിക്കണമെന്ന് സൗദി മനുഷ്യാവകാശ കമ്മീഷൻ. വിവിധ ഏജന്‍സികളുമായി ചേര്‍ന്ന് നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനം.ഇതിനായി ഉടൻ നിയമം കൊണ്ടുവരണമെന്നും രാജ്യത്തെ ഒദ്യോഗിക മനുഷ്യാവകാശ വേദിയായ കമ്മീഷൻ നിർദേശിച്ചു. 18 വയസ് പൂർത്തിയാകുന്നതിന് മുമ്പ് വിവാഹം കഴിപ്പിക്കുന്നത് കുറ്റകൃത്യമായി കണക്കാക്കി രക്ഷിതാക്കളെ ശിക്ഷിക്കണമെന്നും നിർദേശത്തിലുണ്ട്. 


പ്രായപൂർത്തിയാകാത്തവരെ വിവാഹം കഴിപ്പിക്കുന്നത് രാജ്യത്തിന് കളങ്കമുണ്ടാക്കുന്നുണ്ടെന്നും അത് പൂർണമായും നിര്‍ത്തലാക്കേണ്ടതുണ്ടെന്നും കമ്മീഷൻ അഭിപ്രായപ്പെട്ടു. കുട്ടികളെ എല്ലാത്തരം ചൂഷണങ്ങളിൽ നിന്നും സംരക്ഷിക്കാൻ ശിശു സംരക്ഷണ നിയമം നിലവിലുണ്ട്. അത് കർശനമായി നടപ്പാക്കുന്നതോടപ്പം നിയമത്തെ അതിനായി ഉപയോഗപ്പെടുത്താൻ രക്ഷിതാക്കൾ ജാഗ്രത പാലിക്കണമെന്നും മനുഷ്യാവകാശ പ്രവർത്തകൻ ഡോ. മുതൗഖ് അൽശരീഫ് വ്യക്തമാക്കി.

  • HASH TAGS