ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിക്കുന്നു, സഹായിക്കണമെന്ന് അഭ്യർത്ഥിച്ച് യുവതിയുടെ വീഡിയോ

സ്വലേ

Nov 14, 2019 Thu 03:26 AM

ഷാര്‍ജ: ഭര്‍ത്താവ് ഉപദ്രവിക്കുന്നെന്നും, സഹായിക്കണമെന്നും   ആവശ്യപ്പെട്ട് യുവതിയുടെ  വീഡിയോ. ജാസ്മിന്‍ സുല്‍ത്താന എന്ന സ്ത്രീ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവച്ചിരിക്കുന്ന വീഡിയോയിലാണ് ഭര്‍ത്താവ് ക്രൂരമായി ഉപദ്രവിക്കുകയാണെന്നും തന്നെയും കുട്ടികളെയും രക്ഷിക്കണമെന്നും ആവശ്യപ്പെടുന്നത്.അടിയന്തിരമായി സഹായം വേണം.എന്റെ പേര് ജാസ്മിന്‍ സുല്‍ത്താന. ഞാന്‍ യുഎഇയിലെ ഷാര്‍ജയില്‍ താമസിക്കുന്നു. എന്റെ ഭര്‍ത്താവിന്റെ പേര് മൊഹമ്മദ് ഖിസര്‍ ഉല്ല. എന്നെ ഭര്‍ത്താവ് ക്രൂരമായി ഉപദ്രവിക്കുന്നു.സഹായിക്കണം’ എന്നാണ് പങ്കുവെച്ച വീഡിയോയില്‍ പറയുന്നത്.


അത്യാവശ്യമായി സഹായം വേണമെന്നും  ഇനി ഷാര്‍ജയില്‍ താമസിക്കേണ്ട, ഇന്ത്യയിലേക്ക് തിരിച്ചുവരണം, എന്റെ രണ്ടുകുട്ടികള്‍ക്കൊപ്പം എനിക്ക് ഇന്ത്യയിലെ വീട്ടിലേക്ക് വരണം എന്നാണ് യുവതി ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.നിരവധി പേരാണ് വീഡിയോ  ഷെയര്‍ ചെയ്തിരിക്കുന്നത്.

  • HASH TAGS