കേരളത്തെ കണ്ണീരിലാഴ്ത്തിയ ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ വരുന്നു ഹ്രസ്വചിത്രം 'മൈ മദര്‍'

സ്വന്തം ലേഖകന്‍

Nov 14, 2019 Thu 05:14 AM

കേരളത്തെ കണ്ണീരിലാഴ്ത്തിയ ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ 'മൈ മദര്‍' എന്ന ഹ്രസ്വചിത്രം ഒരുങ്ങുന്നു. കവളപ്പാറ,പുത്തുമല,കട്ടിപ്പാറ തുടങ്ങി മലയാളികള്‍ അതിജീവിച്ച ഉരുള്‍പൊട്ടല്‍ പശ്ചാത്തലമാക്കി സിനിമാ ടിക്കറ്റ് പ്രൊഡക്ഷന്‍ ഹൗസ് ഒരുക്കുന്ന ഹ്രസ്വചിത്രമാണ് 'മൈ മദര്‍'. ലോകത്തെമ്പാടുമുള്ള സ്ത്രീകള്‍ക്കായി സമര്‍പ്പിക്കുന്ന ചിത്രത്തിന്റെ കഥ തിരക്കഥ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് കൃഷ്ണ ദേവ് ആണ്.


നിരവധി പ്രമുഖ ചിത്രങ്ങള്‍ക്കുവേണ്ടി ക്യാമറ കൈകാര്യം ചെയ്ത ബിന്‍സീര്‍  ആണ്  മൈ മദര്‍ ന്റെ ക്യാമറ കൈകാര്യം ചെയ്തിട്ടുള്ളത്. ചിത്രത്തിന്റെ എഡിറ്റിംങ് അരവിന്ദ് ഇരിഞ്ഞാലകുടയും വിഎഫ്എക്‌സ് അജിയും പോസ്റ്റര്‍ ഡിസൈനിങ് ജസ്‌ററിന്‍ ജോര്‍ജ്ജും പശ്ചാത്തല സംഗീതം ഹെല്‍വിന്‍ കെ എസ് മാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. സമൂഹത്തിലെ ഉന്നതരുടെ ജീവിതമോ ഹാസ്യമോ കാതലാക്കാതെ കേരളം സാക്ഷ്യം വഹിച്ച മഹാവിപത്തിനെ സമൂഹത്തിലെ താഴെ കിടയിലുള്ളവരുടെ ജീവിതത്തിലൂടെ പറയുന്ന ഹ്രസ്വ ചിത്രമാണ് 'മൈ മദര്‍'.  കേരളം കടന്നു പോയ വഴിയിലൂടെയുള്ള ചിത്രീകരണത്തിന്റെ റിലീസ് ഡേറ്റ് ഉടന്‍ പ്രഖ്യാപിക്കുമെന്ന കാത്തിരിപ്പിലാണ് ഷോര്‍ട്ട് ഫിലിം ആരാധകര്‍.  • HASH TAGS
 • #mymother
 • #shortfilm
 • #malayalamshortfilm
 • #cinematicketproductionhouse
 • #krishnadev
 • #direction
 • #art
 • #posterdesigning
 • #breakingnerws
 • #topshortfilm