മാഷിന് വഴങ്ങാത്തവരോടെല്ലാം ഈ സമീപനമാണ് : ലീവ് ചോദിച്ചതിന് പ്രധാന അധ്യാപകന്റെ തെറിവിളി സോഷ്യല്‍ മീഡിയയിലൂടെ പുറംലോകമറിഞ്ഞു

സ്വന്തം ലേഖകന്‍

Nov 14, 2019 Thu 05:45 PM

പാലക്കാട് ; അരദിവസത്തെ ലീവ് ചോദിച്ച അധ്യാപികയ്ക്ക് കേട്ടാലറയ്ക്കുന്ന തെറി. സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് ഈ സംഭവം പുറംലോകമറിഞ്ഞത്. അധ്യാപികയെ തെറി പറഞ്ഞ പാലക്കാട് പിലാത്തറ എല്‍പി സ്‌കൂള്‍ അധ്യാപകന്‍ ഉദുമാന്‍കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തു. 

10 മിനിറ്റോളം നീളുന്ന പ്രധാനാധ്യപകന്റെ തെറി വാക്കുകളുടെ വോയ്‌സ് റെക്കോഡ് സമൂഹമാധ്യമത്തില്‍ വൈറലാണ്. ഉദുമാന്‍കുട്ടിയുടെ അസഭ്യവര്‍ഷത്തെത്തുടര്‍ന്ന അധ്യാപിക കുഴഞ്ഞുവീഴുകയായിരുന്നു.


അധ്യാപിക സ്‌കൂളില്‍ കയറിയിട്ട് മൂന്ന് വര്‍ഷമായി. മാഷിന്റെ താല്‍പര്യങ്ങള്‍ക്ക് വഴങ്ങില്ലെന്ന് കണ്ടതോടെയാണ് ഈ രീതിയിലുള്ള സമീപനം തുടങ്ങിയതെന്നും മാഷിന് വഴങ്ങാത്തവരോടെല്ലാം ഈ സമീപനമാണെന്ന് അധ്യാപിക പറയുന്നു. 


അത്രമാത്രം ഗതികെട്ടത് കൊണ്ടാണ് എനിക്ക് മാഷ് പറയുന്നത് റെക്കോര്‍ഡ് ചെയ്യേണ്ടി വന്നതെന്നും ആരെങ്കിലും ഇതെല്ലാം അറിയണമെന്നുണ്ടായിരുന്നു. എന്നാല്‍ മാഷ് ഇത്രമാത്രം വൃത്തികേട് പറയുമെന്ന് കരുതിയില്ല. മാഷിനോട് സംസാരിച്ച് ഇറങ്ങിയ ഉടന്‍ തന്നെ ഞാന്‍ മാനേജ്‌മെന്റില്‍ ഈ കാര്യം വിളിച്ച് പറഞ്ഞതെന്നും അധ്യാപിക പറഞ്ഞു.  • HASH TAGS