നിലവിലെ വിധിക്ക് സ്‌റ്റേ ഇല്ലാത്തതിനാല്‍ വീണ്ടും ശബരിമല കയറും; കനകദുര്‍ഗ

സ്വന്തം ലേഖകന്‍

Nov 14, 2019 Thu 07:45 PM

ശബരിമല സ്ത്രീപ്രവേശന വിഷയം വിശാല ബഞ്ചിന് കൈമാറിയതിനു പിന്നാലെ പ്രതികരണവുമായി കനകദുര്‍ഗ.'വിശാല ബെഞ്ച് കാര്യങ്ങള്‍ തീരുമാനിക്കട്ടെ,നിലവിലെ വിധിക്ക് സ്‌റ്റേ ഇല്ലാത്തതിനാല്‍ വീണ്ടും ശബരിമല കയറുമെന്ന നിലപാട് അറിയിച്ചിരിക്കുകയാണ് കനകദുര്‍ഗ.  ബിന്ദുവും,കനകദുര്‍ഗയും ശബരിമലദര്‍ശനം നടത്തിയത് വലിയ വിവാദങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കുമാണ് വഴിവെച്ചത്. 


സ്ത്രീ പ്രവേശനം വിശാല ബഞ്ച് പരിഗണിക്കേണ്ട വിഷയമെന്നാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗേയ് പ്രസ്താവിച്ചിരിക്കുന്നത്.വിധി പുനഃപരിശോധിക്കാനുള്ള സുപ്രികോടതിയുടെ തീരുമാനം നിരാശപ്പെടുത്തുന്നില്ലെന്നും കനകദര്‍ഗ പറഞ്ഞു.യുക്തിപൂര്‍വമായ വിധിയാണ് കോടതി പുറപ്പെടുവിച്ചത്. വിധിയില്‍ മാറ്റം വരുത്തിയതില്‍ രാഷ്ട്രീയ സ്വാധീനം ഉണ്ടെന്നും കനക ദുര്‍ഗ പറഞ്ഞു.


  • HASH TAGS
  • #supremecourt
  • #sabarimala