യു​എ​പി​എ അറസ്റ്റ്; താ​ഹ ഫ​സ​ലി​നെ പോ​ലീ​സ് ക​സ്റ്റഡി​യി​ല്‍​ വി​ട്ടു

സ്വ ലേ

Nov 14, 2019 Thu 09:44 PM

കോ​ഴി​ക്കോ​ട്: മാ​വോ​യി​സ്റ്റ് ബ​ന്ധം ആ​രോ​പി​ച്ച്‌ അ​റ​സ്റ്റ് ചെ​യ്ത സി​പി​എം പ്ര​വ​ര്‍​ത്ത​ക​നാ​യ താ​ഹ ഫ​സ​ലി​നെ  പോ​ലീ​സ് ക​സ്റ്റഡി​യി​ല്‍​വി​ട്ടു. കോ​ഴി​ക്കോ​ട് പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തിയാണ് ഒരു ദിവസത്തെ ക​സ്റ്റ​ഡി​യി​ല്‍‌​ വി​ട്ട​ത്. 


താ​ഹ ഫ​സ​ലി​നെ പ​നി​യും ഛര്‍​ദി​യും കാരണം  മെ​ഡി​ക്ക​ല്‍ കോ​ളേജ് ആ​ശു​പ​ത്രി​യി​ല്‍ പ്രവേശിപ്പിച്ചതിനാല്‍ ബു​ധ​നാ​ഴ്ച കോ​ട​തി​യി​ല്‍ ഹാ​ജ​രാക്കാ​നാ​യി​രു​ന്നി​ല്ല. ഇ​ന്ന​ലെ വൈ​കു​ന്നേ​രം പ്രോ​സി​ക്യൂ​ഷ​ന്‍ മെ​ഡി​ക്ക​ല്‍ റി​പ്പോ​ര്‍​ട്ട് ഹാ​ജ​രാ​ക്കി​യ​തി​നെ തു​ട​ര്‍​ന്നാണ്   ഇ​ന്ന് ഹാ​ജ​രാ​ക്കാ​ന്‍ കോ​ട​തി നി​ര്‍​ദേശി​ച്ചത്.


  • HASH TAGS
  • #arrest
  • #thaha
  • #Uapa