‘ലാലേട്ടാ ഒരു ഉമ്മ തരട്ടെ’; വൈറലായി ലാലേട്ടനോട് ആരാധികയുടെ ചോദ്യം

സ്വന്തം ലേഖകന്‍

Nov 14, 2019 Thu 10:24 PM

ന്യൂസിലന്റിൽ അവധി ആഘോഷിക്കുന്ന തിരക്കിലാണ്  മലയാളത്തിന്റെ പ്രിയ താരം മോഹൻലാൽ. ഭാര്യ സുചിത്രയുമൊത്തുള്ള ചിത്രങ്ങള്‍ താരം സോഷ്യൽ മീഡിയയിലൂടെ  പങ്കുവെച്ചിരുന്നു. ഇപ്പോൾ സോഷ്യൽ   മീഡിയയിൽ വൈറലായിരിക്കുന്നത് ആരാധികയ്‌ക്കൊപ്പമുള്ള ഒരു വിഡിയോയാണ് . ന്യൂസിലന്റിൽ വെച്ച് താരത്തെ കണ്ടുമുട്ടിയ മലയാളി കുടുംബം  ലാലിനൊപ്പം സെൽഫി എടുക്കുകയും സംസാരിക്കുകയും ചെയ്യുന്ന വിഡിയോ ആണിത്.എന്നാൽ വീഡിയോയിലെ ഹൈലൈറ്റ്എന്താണെന്നറിയോ ?....ആരാധിക മോഹൻലാലിനോട് ചോദിച്ച ചോദ്യമാണ് വിഡിയോയിലെ രസകരമായ സംഭവം. താരത്തോടപ്പം ഫോട്ടോ എടുത്ത ശേഷം ഒരു ഉമ്മ തരട്ടെ എന്നു കൂടി ചോദിച്ചിട്ട് കവിളിൽ ഒരു ഉമ്മ കൊടുക്കുകയാണ് . വീഡിയോ ഇതിനോടകം നിരവധി പേരാണ് ഷെയർ ചെയ്‌തത്‌ .  • HASH TAGS
  • #mohanlal
  • #Actor
  • #fans