ശിശുദിനാഘോഷത്തിനിടെ ആറുവയസുകാരൻ തിളച്ച സാമ്പാറിൽ വീണു മരിച്ചു

സ്വലേ

Nov 15, 2019 Fri 03:37 PM

ശിശുദിനാഘോഷത്തിനിടെ ആറുവയസുകാരൻ   തിളച്ച സാമ്പാറിൽ വീണു മരിച്ചു.ആന്ധ്രാപ്രദേശിലെ തിപ്പയിപ്പിള്ള ഗ്രാമത്തിലാണ് സംഭവം.ശ്യാം സുന്ദർ റെഡ്ഡിയുടെ മകൻ പുരുഷോത്തം റെഡ്ഡിയെന്ന നഴ്സറി വിദ്യാർത്ഥി ശിശുദിന ആഘോഷങ്ങൾ  കഴിഞ്ഞു  ഭക്ഷണം കഴിക്കുന്നതിനായി പോകുമ്പോൾ കാൽതെറ്റി സാമ്പാറിന്റെ   ചെമ്പിലേക്ക്  വീഴുകയായിരുന്നു. 


ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എന്നാൽ ഭക്ഷണം വിളമ്പി നൽകുന്നതിനായി കുട്ടികളെ വരിയായി നിർത്തിയിരിക്കുകയായിരുന്നു. വരിതെറ്റിച്ച് ഓടിക്കയറിയ കുട്ടിയാണ് അപകടത്തിൽപ്പെട്ടതെന്നുമാണ് സ്കൂൾ അധികൃതരുടെ വിശദീകരണം. സംഭവത്തിൽ സ്കൂൾ മാനേജ്മെന്റിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തിട്ടുണ്ട് .

  • HASH TAGS
  • ##singer
  • #Children's day
  • #ആന്ധ്രാ