ജവഹര്‍ലാല്‍ നെഹ്റുവിന് ജന്മദിനാശംസകള്‍ അര്‍പ്പിച്ചപ്പോള്‍ വന്ന പിഴവില്‍ ഖേദം പ്രകടിപ്പിച്ച് വൈദ്യുതി മന്ത്രി എം.എം.മണി

സ്വലേ

Nov 15, 2019 Fri 06:23 PM

ജവഹര്‍ലാല്‍ നെഹ്റുവിന് ജന്മദിനാശംസകള്‍ അര്‍പ്പിച്ചപ്പോള്‍ വന്ന പിഴവില്‍ ഖേദം പ്രകടിപ്പിച്ച് വൈദ്യുതി മന്ത്രി എം.എം.മണി. അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന്‍റെ ഭാഗമായി കട്ടപ്പനയിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ പ്രസംഗിക്കവേയാണ് വൈദ്യുതി മന്ത്രിക്ക് ഗുരുതര പിഴവ് സംഭവിച്ചത്. ശിശുദിനം പണ്ഡിറ്റ് ജവഹർലാൽ നെഹ്റു മരിച്ച സുദിനമാണെന്നാണ് മന്ത്രി എം.എം മണി പറഞ്ഞത്. എന്നാൽ സംഭവം വിവാദമായതോടെയാണ് വിശദീകരണവുമായി മന്ത്രി രംഗത്ത് വന്നത്. ഫേസ്ബുക്കിലൂടെയാണ് സംഭവത്തിൽ അദ്ദേഹം ഖേദം പ്രകടിപ്പിച്ചത്.

  • HASH TAGS
  • #M m mani
  • #Speech
  • #Nehru