മൂന്ന് പുഴുങ്ങിയ കോഴിമുട്ടയ്ക്ക് 1350 രൂപ, ജിഎസ്ടിയും സര്‍വീസ് ചാര്‍ജും ഉള്‍പ്പടെ 1672 രൂപ; വിലകണ്ട് ഞെട്ടി സംഗീത സംവിധായകന്‍ ശേഖര്‍ രവ്ജിയാനി

സ്വ ലേ

Nov 15, 2019 Fri 07:47 PM

പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന് ഭക്ഷണം വാങ്ങുമ്പോൾ ബില്ല് കണ്ട് ഞെട്ടുന്നവരാണ് കൂടുതൽ പേരും . ഇത്തരം ഹോട്ടലുകളിൽ നിന്നും ഭക്ഷണം കഴിച്ച്  എട്ടിന്റെ പണി കിട്ടിയവരും നിരവധി പേരാണ്. അത്തരമൊരു സംഭവമാണിത് . പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്നും കോഴിമുട്ടയുടെ വിലകണ്ട് ഞെട്ടിയിരിക്കുകയാണ്  സംഗീത സംവിധായകന്‍ ശേഖര്‍ രവ്ജിയാനി. ജോലിയുടെ ഭാഗമായി അഹമ്മദാബാദിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിക്കുകയായിരുന്നു ശേഖര്‍ രവ്ജിയാനി. ഇതിനിടെയാണ് ജിമ്മിലെ വര്‍ക്കൗട്ടിന് ശേഷം മൂന്ന് പുഴുങ്ങിയ കോഴിമുട്ട താരം ഓര്‍ഡര്‍ ചെയ്തത്. മൂന്ന് മുട്ടയുടെ വില 1350 രൂപ. ജി.എസ്.ടിയും സര്‍വ്വീസ് ചാര്‍ജുമടക്കം ആകെ 1672 രൂപ. 
ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്. സംഭവം ഇതിനോടകം വൈറലായി കഴിഞ്ഞു.നേരത്തെ ബോളിവുഡ് താരം രാഹുല്‍ ബോസ് രണ്ട് നേന്ത്രപ്പഴത്തിന് 442 രൂപ ബില്‍ ഇട്ടതിനെ വിമര്‍ശിച്ച്‌ വീഡിയോ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു.  ചണ്ഡീഗഢിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ രാഹുല്‍ ബോസിന്റെ പക്കല്‍ നിന്ന് രണ്ട് റോബസ്റ്റ് പഴത്തിന് ഈടാക്കിയത് 442 രൂപയായിരുന്നു.തുടര്‍ന്ന് 25000 രൂപ ഹോട്ടലില്‍ നിന്ന് പിഴ ഈടാക്കുകയും ചെയ്തു.
  • HASH TAGS
  • #rate
  • #Hotel
  • #egg
  • #fivestarhotel