ഐ.എന്‍.എക്സ് മീഡിയ കേസ് ; ചിദംബരത്തിന്‍റെ ജാമ്യഹർജി ഡല്‍ഹി ഹൈകോടതി തള്ളി

സ്വന്തം ലേഖകന്‍

Nov 15, 2019 Fri 11:40 PM

ഡല്‍ഹി: ഐ.എന്‍.എക്സ് മീഡിയ കേസില്‍ ചിദംബരത്തിന്‍റെ ജാമ്യഹർജി ഡല്‍ഹി ഹൈകോടതി വീണ്ടും തള്ളി. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ അറസ്റ്റിനെതിരെയാണ് ചിദംബരം ഹരജി നല്‍കിയിരുന്നത്. ചിദംബരത്തിനെതിരായ ആരോപണങ്ങള്‍ ഗൗരവമേറിയതാണ്. അതിനാല്‍ ജാമ്യം അനുവദിക്കാനില്ലെന്നും കോടതി വ്യക്തമാക്കി.


സാമ്ബത്തിക ഇടപാടില്‍ ചിദംബരത്തിന് മുഖ്യപങ്കുണ്ടെന്നും അതിനാല്‍ ജാമ്യം നല്‍കരുതെന്നും എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് വാദിച്ചിരുന്നു. അതേസമയം, അന്വേഷണം പൂര്‍ത്തിയായതിനാല്‍ ജാമ്യം നല്‍കണമെന്നാണ് ചിദംബരത്തിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടത്. വിദഗ്ധ ചികിത്സയ്ക്കായി പോകണമെന്ന് ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല.ഇപ്പോള്‍ ഡല്‍ഹിയിലെ തിഹാര്‍ ജയിലിലാണ് ചിദംബരം കഴിയുന്നത്.

  • HASH TAGS
  • #high court
  • #Chithambaram