പാസ്‌പോര്‍ട്ട് അടക്കം നഷ്ടപ്പെട്ട രേഖകള്‍ വിഷ്ണുപ്രസാദിന് തിരിച്ചുകിട്ടി

സ്വന്തം ലേഖകന്‍

Nov 16, 2019 Sat 06:11 AM

തൃശൂര്‍ ; മാധ്യമങ്ങള്‍ക്കു മുന്‍പില്‍ നിസ്സഹായനായി നിന്ന വിഷ്ണു പ്രസാദിന് പകുതി സമാധാനം. വിഷ്ണുപ്രസാദിന്റെ നഷ്ടപ്പെട്ട ബാഗിലെ പാസ്‌പോര്‍ട്ട് അടക്കമുള്ള ഏതാനും രേഖകള്‍ തിരിച്ചുകിട്ടി. ഗൂഡല്ലൂര്‍ സ്വദേശി വിഷ്ണുപ്രസാദിന്റെ ഒര്‍ജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അടങ്ങിയ ബാഗ് കഴിഞ്ഞ ദിവസം മോഷണം പോയിരുന്നു. 


വാര്‍ത്ത കണ്ട തളിക്കുളം സ്വദേശി ഷാഹിദിനും സുഹൃത്ത് പത്താങ്കല്‍ സ്വദേശി ഇമ്രാനുമാണ് സ്വരാജ് റൗഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ സര്‍ട്ടിഫിക്കറ്റുകള്‍ അടങ്ങിയ ഫയല്‍ കണ്ടെത്തിയത്. വിദേശത്ത് ജോലികിട്ടി ആവശ്യമുള്ള സര്‍ട്ടിഫിക്കറ്റുകള്‍ കമ്പനിയില്‍ കാണിക്കാന്‍ പോകവെ ആയിരുന്നു തൃശൂരില്‍ വെച്ച് വിഷ്ണു വിന്റെ ബാഗ് മോഷണം പോയത്. വിഷ്ണുവിന് വേണ്ടി അഭ്യര്‍ഥിച്ചുകൊണ്ട് ചലച്ചിത്രതാരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. വിഷ്ണുപ്രസാദിന്റെ തിരിച്ചറിയല്‍ കാര്‍ഡും യോഗ്യത സര്‍ട്ടിഫിക്കറ്റും ഇനിയും കിട്ടാനുണ്ട്.


  • HASH TAGS