ശബരിമല അയ്യപ്പ ദര്‍ശനത്തിനായി നാളെ കേരളത്തിലെത്തുമെന്ന് തൃപ്തി ദേശായി

സ്വ ലേ

Nov 16, 2019 Sat 07:42 PM

തിരുവനന്തപുരം: ശബരിമല അയ്യപ്പ ദര്‍ശനത്തിനായി നാളെ കേരളത്തിലെത്തുമെന്ന് തൃപ്തി ദേശായി. ശബരിമലയില്‍ വരുന്ന യുവതികള്‍ കോടതി ഉത്തരവുമായി വരണമെന്നാണ് സംസ്ഥാനത്തെ ഒരു മന്ത്രിയുടെ പ്രതികരണം. തന്റെ പക്കല്‍ 2018 ലെ സുപ്രീം കോടതിയുടെ വിധി പകര്‍പ്പുണ്ട്. 'ശബരിമലയില്‍ എല്ലാ പ്രായക്കാരായ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച 2018 ലെ സുപ്രീം കോടതി വിധിക്ക് സ്റ്റേ അനുവദിച്ചിട്ടില്ല.ഇതിനാല്‍ നാളതന്നെ ശബരിമലയിലേക്ക് വരും. എന്ത് സംഭവിച്ചാലും സംസ്ഥാന സര്‍ക്കാരിനാവും പൂര്‍ണ ഉത്തരവാദിത്തമെന്നും തൃപ്തി പറഞ്ഞു.ദേവസ്വം ബോര്‍ഡും സംസ്ഥാന സര്‍ക്കാരും സ്വീകരിച്ച നിലപാട് അംഗീകകരിക്കാനാകില്ലെന്നും തൃപ്തി ദേശായി പറഞ്ഞു


  • HASH TAGS
  • #sabarimala
  • #തൃപ്തി ദേശായി
  • #thripthidesai