‘വണ്‍ നേഷന്‍, വണ്‍ പേ ഡേ’; പദ്ധതിയുമായി കേന്ദ്രം

സ്വലേ

Nov 17, 2019 Sun 01:31 AM

ന്യൂഡല്‍ഹി:  ‘വണ്‍ നേഷന്‍, വണ്‍ പേ ഡേ’ സമ്പ്രദായം നടപ്പാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഈ പദ്ധതി പ്രകാരം രാജ്യത്ത് വിവിധ  മേഖലകളിലായി പ്രവര്‍ത്തിക്കുന്നവര്‍ക്ക്  ഒരേ  ദിവസം ശമ്പളം നല്‍കും.  


ഉടന്‍ തന്നെ ഇതുസംബന്ധിച്ച നിയമനിര്‍മ്മാണം നടപ്പാക്കുമെന്നാണ്   പ്രധാനമന്ത്രി നരേന്ദ്രമോഡി പറഞ്ഞെതെന്നും കേന്ദ്ര തൊഴിൽ മന്ത്രി സന്തോഷ് ഗാങ് വാര്‍ പറഞ്ഞു. സെക്യൂരിറ്റി ലീഡര്‍ഷിപ്പ് സമ്മേളനത്തില്‍ സംസാരിക്കുമ്പോൾ ആണ്  മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

  • HASH TAGS
  • #government
  • #narendramodi