ജെഎന്‍യുവില്‍ സംഘര്‍ഷാവസ്ഥ : നിരോധനാജ്ഞ പ്രാഖ്യാപിച്ചു

സ്വന്തം ലേഖകന്‍

Nov 18, 2019 Mon 08:00 PM

ഡല്‍ഹി : ജെഎന്‍യുവില്‍ സംഘര്‍ഷാവസ്ഥ. ഹോസ്റ്റല്‍ ഫീസ് വര്‍ധനവിനെതിരെ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി പാര്‍ലമെന്റിലേക്ക് നടത്തിയ ലോംഗ് മാര്‍ച്ചിലാണ് സംഘര്‍ഷം. കനത്ത സുരക്ഷയാണ് പോലീസ് സര്‍വകലാശാലക്ക് മുന്നില്‍ ഒരുക്കിയിരിക്കുന്നത്.  സര്‍വകലാശാലയില ക്ലാസുകള്‍ ആരംഭിക്കാന്‍ സഹകരിക്കണമെന്ന് സര്‍വ്വകലാശാല അധികൃതര്‍ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടിരുന്നു എന്നാല്‍ ഹോസ്റ്റല്‍ ഫീസ് വര്‍ധനവ് പൂര്‍ണ്ണമായും പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് വിദ്യാര്‍ത്ഥികള്‍ അറിയിച്ചു. 


ശീതകാല സമ്മേളനം നടക്കുന്ന പാര്‍ലമെന്റിലെത്തി തങ്ങളുടെ പ്രതിഷേധം അറിയിക്കുകയാണ് വിദ്യാര്‍ത്ഥികളുടെ ലക്ഷ്യം. തികച്ചും സമാധാന പരമായാണ് വിദ്യാര്‍ത്ഥികള്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തുന്നത്. സമരം ഇരുപത്തി മൂന്നാം ദിവസത്തിലേക്ക് കടന്നിട്ടും ഫീസ് വര്‍ധനവ് പൂര്‍ണ്ണമായും പിന്‍വലിക്കാത്ത സാഹചര്യത്തിലാണ് പാര്‍ലമെന്റിലേക്ക് ലോംഗ് മാര്‍ച്ച് സംഘടിപ്പിച്ചിട്ടുള്ളത്.


  • HASH TAGS