മാവോയിസ്റ്റ് ബന്ധം ; മൂന്നാമനെ തിരിച്ചറിഞ്ഞതായി പോലീസ്

സ്വലേ

Nov 18, 2019 Mon 08:07 PM

കോഴിക്കോട്: മാവോവാദി ബന്ധം ആരോപിച്ച്‌ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലനും താഹയ്ക്കുമൊപ്പമുള്ള മൂന്നാമനെ തിരിച്ചറിഞ്ഞതായി പോലീസ്.


നിരവധി കേസുകളിലെ പ്രതിയായ മലപ്പുറം സ്വദേശി ഉസ്മാനാണ് ഇവര്‍ക്കൊപ്പമുണ്ടായിരുന്നതെന്നും ഇയാള്‍ ഓടിരക്ഷപ്പെടുകയായിരുന്നെന്നും പോലീസ് പറഞ്ഞു.ഓടിരക്ഷപ്പെടുന്നതിനിടെ നിലത്തുവീണ ഇയാളുടെ ബാഗ് പോലീസിന് ലഭിച്ചിരുന്നു. ബാഗിൽ നിന്നും  മാവോയിസ്റ്റ് ബന്ധം വ്യക്തമാക്കുന്ന പോസ്റ്ററുകളും മറ്റും ലഭിച്ചു . സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് ഉ്‌സ്മാനെ തിരിച്ചറിഞ്ഞതെന്നും പോലീസ് പറഞ്ഞു.


നിരവധി കേസുകളിലെ പ്രതിയാണ് ഉസ്മാനെന്നും പോലീസ് വ്യക്തമാക്കി. അലന്റേയും താഹയുടേയും ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയുടെ പരിഗണനക്ക് വരുന്നുണ്ട്. ഈ സന്ദര്‍ഭത്തില്‍ പോലീസ് ഉസ്മാന്റെ കൂടുതല്‍ വിവരങ്ങള്‍ നല്‍കിയേക്കുമെന്നാണ് സൂചന.

  • HASH TAGS